ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ പരിശീലകന്‍ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു കനത്ത തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണു വിശദീകരണം. 2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്. ഐഎസ്എല്ലിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. ഇക്കഴിഞ്ഞ ഡിസംബർ 31ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ബെംഗളൂരൂ എഫ്സി 3–1നാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതേത്തുടർന്നു ടീമിനെതിരെ കടുത്ത വിമർശനങ്ങളുമുയർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണു ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കളിക്കാരുടെ കഴിവു കണ്ടെത്തുന്നതിൽ അപാര മികവുള്ളയാൾ എന്ന വിശേഷണവുമായായിരുന്നു വരവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തു മാത്രമാണു പരിശീലകനെന്ന നിലയ്ക്കു റെനി മ്യൂലൻസ്റ്റീൻ കരിയറിൽ വിജയിച്ചിട്ടുള്ളത്. 2008–09, 2010–11, 2012–13 വർഷങ്ങളിൽ പ്രീമിയർ ലീഗ് കിരീടം, രണ്ടു കമ്യൂണിറ്റി ഷീൽഡ്, രണ്ടു ലീഗ് കപ്പ്, ഓരോ ചാംപ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ എന്നിവയും റെനിയും സംഘവും നേടി. ഫെർഗൂസനു ശേഷം ചുമതലയേറ്റ ഡേവിഡ് മോയെസ് സ്വന്തം സംഘത്തോടൊപ്പം ഓൾഡ് ട്രാഫഡിലെത്തിയപ്പോളാണു റെനി യുണൈറ്റഡ് വിടുന്നത്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ