കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കുന്ന എല്ലാ വീട്ടുകാരും ഈവീഡിയോ കാണണം


ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറ്റവുംകൂടുതല്‍കാണുന്ന പ്രശ്നമാണ് മൊബൈല്‍ ഫോണിന്‍റെ അമിതഉപയോഗംമൂലം ജീവിതം നഷ്ടപെടുന്നുന്ന കുടുംബങ്ങള്‍ എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി". തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ 'ഒരു ഷൈനിംങ്ങ് ' നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ച് കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുന്നത്.കൃത്യം എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് /ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു 'താരം" ആകുമെന്ന് അവനറിയാം.മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. വൈകാതെ തന്റെയും വീട്ടുകാരുടേയും ഇമേജ് സീറോ ആവുമെന്ന് അവന്‍ ഓര്‍ക്കുന്നില്ല. തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും സന്ദേശ വിവരങ്ങള്‍ സേവനദാതാക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഇത് എപ്പോഴും ഓര്‍ക്കുക.മൊബൈല്‍ ഫോണ്‍ മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാണ്; മനുഷ്യനെ മൊബൈല്‍ ഫോണിനു വേണ്ടിയല്ല ലാന്ഡ് ഫോണും മൊബൈല് ഫോണുമൊക്കെ ഇന്ന് സര്വസാധാരണമാണെങ്കിലും അവ മര്യാദയോടെ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പലര്ക്കും അറിഞ്ഞുകൂടാ.
കുട്ടിക്കാലത്ത് അച്ഛനുമൊത്ത് സായാഹ്നങ്ങളില്‍ സൈക്കിള്‍ സവാരി നടത്തി ബന്ധുവീടുകളില്‍ പോകാറുണ്ടായിരുന്നു. ബന്ധുക്കളെ കാണുമ്പോള്‍ പരസ്പരം തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കുവാന്‍ വയ്യ. വീട്ടില്‍ കയറ്റിയിരുത്തി, വറ്റലും, ബിസ്കറ്റും, ചായയും തന്നു സല്‍ക്കരിക്കുന്നതിനിടയില്‍ ഹൃദയം തുറന്നു കൈമാറുന്ന ലോകവിവരങ്ങളും, നാട്ടിലെ വിശേഷങ്ങളും. കൂടെ കുടുംബത്തില്‍ അടുത്തു നടക്കാന്‍ പോകുന്ന വിവാഹത്തിന്റെ മുന്‍കൂര്‍ കണക്കുകൂട്ടലുകള്‍, പദ്ധതികള്‍ എന്നിവയൊക്കെ ചര്‍ച്ചാവിഷയം ആവുമ്പോള്‍ പരസ്പ്പരം ഉരുത്തിരിയുന്നത്, സ്നേഹവും ആത്മാര്‍ത്ഥതയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, കോളിംഗ് ബെല്‍ കേട്ടുകഴിഞ്ഞാന്‍ ചെന്ന് വാതില്‍ തുറക്കുന്ന നാം കാണുന്നത്, മൊബൈല്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് സംസാരത്തില്‍ മുഴുകിനില്‍ക്കുന്ന ബന്ധുവിനെയോ, സുഹൃത്തിനെയോ ആണ്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ