അവന്‍ മരിച്ചതല്ല അവനെ കൊന്നതാണ്.. ഒരു ചേട്ടന്‍റെ അപേക്ഷ. നിങ്ങള്‍ ഇതുകാണാതെ പോകരുതേ


2ദിവസം മുൻപ് എന്റെ അനിയൻ ഒരുbike ആക്സിഡന്റിൽ മരിച്ചു 
കുറച്ചു മനസ്സാക്ഷി ഇല്ലാത്തവർ ചേർന്ന് അവനെ ഞങ്ങളുടെ അടുത്ത് നിന്നും പറിച്ചു മാറ്റിയതാണ് മുൻ MLA-യുടെ (ശരത് ചന്ദ്ര പ്രസാദ് )കാറു വന്ന് ഇടിക്കുക ആയിരുന്നു 
ഇടിച്ച കാർ നിർത്തി MLA ഇറങ്ങി ചോര വാർന്നു റോഡിൽ കിടക്കുന്ന അവരെ നോക്കുകയും എന്നാൽ അവരെ ഹോസ്പിറ്റലിൽ എത്തിക്കാനോ മറ്റൊ നോൽക്കാതെ അവടന്ന് കടന്നു കളയുകയായിരുന്നു. പുറകിൽ നിന്നും വരുക ആയിരുന്ന അനിയന്റെ സുഹൃത്ത്‌ ചോരയിൽ കുളിച്ചു കിടക്കുന്ന ഇവരെ കാണുകയും പെട്ടന്ന് ഒരു ഓട്ട മാത്രമേ അവനു കിട്ടിയുള്ളൂ. അതിൽ അവരെ 2പേരയും എടുത്ത്‌
അടുത്തുള്ള വർക്കല_മിഷൻ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കുക ആയിരുന്നു എന്നാൽ ഓട്ടയിൽ വെച്ചു തന്നെ അവന്റെ സുഹൃതായ ബാസിൽ മരിച്ചു. എന്റെ അനിയനെ വർക്കല മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു എന്നാൽ അവനെ പെട്ടന്ന് തന്നെ എതങ്കിലും വലിയ ഹോസ്പിറ്റലിൽ മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു എന്നാൽ ഹോസ്പിറ്റൽ അധികാരികൾ 4000 രൂപ അടക്കാതെ അവിടന്നു വിട്ടു തരില്ല എന്ന് പറഞ്ഞു. അവനെ ഹോസ്പിറ്റലിൽ എത്തിച്ച പയ്യന്റെ കയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു അവൻ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ബൈക്കിന്റെ ചാവിയും കൊടുത്തിട്ടും അവിടത്തെ സ്റ്റാഫ്‌ സമ്മതിച്ചില്ല. ഏതാണ്ട് ഒരു മണിക്കൂറോളം അവടെ കിടന്നു അതിനു ശേഷം കാര്യം അറിഞ്ഞു ഞാനും അച്ഛനും ഹോസ്പിറ്റലിൽ എത്തി പൈസ അടച്ചു. ആദ്യം ഇറക്കിയ ആംബുലൻസ് ഓക്സിജൻ നിറച്ചില്ല എന്ന് പറഞ്ഞു പിന്നു 10 മിനിറ്റ് താമസിച്ചു
അവിടെന്നു tvm അനന്തപുരിയിൽ എത്തിചെകിലും അവര്ക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരുന്നു ഡോക്ടർമാർ പറഞ്ഞു ഒരു അരമണിക്കൂർ മുൻപ് വന്നിരുന്നെങ്കിൽ എന്തകിലും ചെയ്യാമായിരുന്നെന്നു ഇടിച്ചിട്ട വണ്ടികാരനോ,വർക്കല മിഷന് ഹോസ്പിറ്റലിലെ അധികാരികളോ കുറച്ചു ദയ കാണിച്ചിരുന്നുവെങ്കിൽ അവൻ ഇന്നും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. ഒരു അമ്മയ്ക്കും പൊട്ടി കരയേണ്ടി വരില്ലായിരുന്നു . എന്റെ അനിയനും വന്ന പോലെ ഇനി ആര്ക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ