തോല്‍വിയെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയവന്‍ . എട്ടാം ക്ലാസില്‍ തോറ്റ കോടീശ്വരന്‍


തൃഷ്‌നീത് അറോറ എന്ന 23 കാരനെ എല്ലാവരും നോക്കുന്നത് അസൂയോടെയാണ്, ഈ പ്രായത്തില്‍ കോടീശ്വരന്‍. ടാക് സെക്യൂരിറ്റി സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് തൃഷ്‌നീത് ഇന്ന്. കൂടാതെ റിലയന്‍സ് അടക്കമുള്ള കമ്പനി ഇന്നു തൃഷ്‌നീതിന്റെ ഉപയോക്താക്കളാണ്. ഇത്രയധികം ഉയരങ്ങല്‍ കീഴടക്കിയ ഈ യുവാവ് എട്ടാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയവാണെന്നത് ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സത്യം അതാണ്
കംമ്പ്യൂട്ടര്‍ പ്രോഗ്രാമിനോടായിരുന്നു തൃഷ്‌നീതിന് ചെറുപ്പം മുതല്‍ക്കെ ഇഷ്ടം. അതിനാല്‍ തന്നെ വീട്ടില്‍ കംമ്പ്യൂട്ടര്‍ ആദ്യമായി എത്തിയപ്പോള്‍ തൃഷ്‌നീത് സന്തോഷത്തിലായിരുന്നു. ഏതു സമയവും അതിനു മുന്നില്‍ തന്നെ. ഇത് കൂടി വന്നതോടെ അച്ഛന്‍ കംമ്പ്യൂട്ടറിന് പാസ്‌വേഡ് ഇട്ട് ലോക്ക് ചെയ്തു. എന്നാല്‍ ആ പാസ്‌വേഡ് പൊട്ടിച്ച് തൃഷ്‌നീത് ഈ ചെറുപ്രായത്തില്‍ തന്നെ ഹാക്കിങ്ങിന് തുടക്കം കുറിച്ചു. 8ാം ക്ലസ് തോറ്റതോടെ പഠനം നിര്‍ത്തി. അവന്റെ തീരുമാനത്തില്‍ മാതാപിതാക്കളും എതിര്‍ത്തില്ല. തുടര്‍ന്ന് കമ്പ്യൂട്ടറുകളുടെ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കുകയായിരുന്നു. പിന്നീട് ഹാക്കിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇങ്ങനെ കിട്ടിയ തുക വച്ചാണ് തൃഷ്‌നീത് ടാക് സൊല്യൂഷന്‍ ആരംഭിച്ചത്, അതും 19ാം വയസ്സില്‍. ഇന്ന് ഈ സ്ഥാപനത്തിന് ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബായില്‍ ഒരു ബ്രാഞ്ചുമാണ് ഉള്ളത്. നിലവില്‍ പഞ്ചാബ് സര്‍ക്കാരിന്റെ ഔദ്യോഗിക ഐ ടി ഉപദേഷ്ടാവാണ് തൃഷ്‌നീത്. ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷ സ്ഥാപനം ആരംഭിക്കുകയാണ് ഈ 23 കാരന്റെ ഇപ്പോഴത്തെ സ്വപ്നം.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ