പീഡനത്തില്‍ മരണപെട്ട ജിഷയുടെ അമ്മയുടെ ഇപ്പോളത്തെ ജീവിതം കണ്ടോ


കേരളത്തിനെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. മരണത്തിന്‍റെ കണ്ണീരിനപ്പുറം ജിഷയുടെ അമ്മയ്ക്ക് ഒരുപാട് നേട്ടങ്ങള്‍ ഇത് മുഖേന ഉണ്ടായെന്ന് വേണം മനസ്സിലാക്കാന്‍. പല സംഭവങ്ങളും അത് തെളിയിക്കുന്നു.സര്‍ക്കാര്‍ നല്‍കുന്ന പോലീസ് സംരക്ഷണം ഇപ്പോഴും ജിഷയുടെ അമ്മ രാജേശ്വരിക്ക് കിട്ടുന്നുണ്ട്. പോലീസില്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്നവരെ മാത്രം സംരക്ഷണം നല്‍കിയാല്‍ മതിയെന്നാണ് രാജേശ്വരിയുടെ മട്ട്. പക്ഷെ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ ഇതൊന്നും പുറത്തറിയിക്കുന്നില്ല.കുറച്ച് മാസം മുന്‍പ് രാജേശ്വരിക്ക് താല്‍പ്പര്യം തോന്നിയ ഒരു പോലീസുകാരിക്ക് രാജേശ്വരി രണ്ടായിരം രൂപ വച്ച് നീട്ടി പക്ഷെ പോലീസുകാരി അത് വാങ്ങാന്‍ തയ്യാറായില്ല. ഡ്യൂട്ടിക്ക് ശേഷം തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ബാഗില്‍ തന്‍റെയല്ലാത്ത രണ്ടായിരം രൂപ ഇരിക്കുന്നത് കണ്ടു. പൈസ വന്ന വഴി പോലീസുകരിക്ക് മനസ്സിലായി.പോലീസുകാരി മേലുദ്യോഗസ്ഥരെ കാര്യം അറിയിച്ചു. ഇവരുടെ കൈനീട്ടം വാങ്ങാതിരുന്ന തന്‍റെ ഭാഗില്‍ പണം അവര്‍ വയ്ക്കുകയായിരുന്നു എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഒരു റിപ്പോര്‍ട്ട് എഴുതി പൈസ സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയാണ് പോലീസുകാരി തുടര്‍ന്ന് ചെയ്തത്. പിറ്റേന്ന് സ്റ്റേഷനില്‍ നിന്നെത്തി പൈസ രാജേശ്വരിയെ തിരിച്ചേല്‍പ്പിച്ചു മേലില്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കി.മകള്‍ മരിച്ചത് വഴി കിട്ടിയ സാമ്പത്തിന്‍റെ നെഗളിപ്പ് ഇപ്പോള്‍ ഇവരില്‍ കാണാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പോലും പറയുന്നത്. രാജേശ്വരിയുടെ ആര്‍ഭാട ജീവിതം അത് തെളിയിക്കുന്നു ഹോട്ടലില്‍ പോലും നൂറും ഇരുന്നൂറും ടിപ്പ് കൊടുക്കുന്നു. കാറിലാണ് മുഴുവന്‍ സഞ്ചാരവും. കൂടെയുള്ള വനിതാ പോലീസിന്‍റെ സൗകര്യത്തിന്‍ വേണ്ടിയാണ് ഇതെന്നാണ് ഇവര്‍ വാദിക്കുന്നത്. രാജേശ്വരി ഒരു നാരങ്ങവെള്ളം കുടിച്ചാല്‍ ഒപ്പമുള്ളവര്‍ക്ക് ജ്യൂസ് വാങ്ങിച്ച് കൊടുക്കും. നീളുന്നു രാജേശ്വരിയുടെ അതിപ്രസര സമ്പന്നതയുടെ കഥ. നാട്ടുകാരുടെ ബഹുമാനം പിടിച്ചു പറ്റാനാണ് അമ്മ ഇങ്ങനെ ചെയ്യുന്നതെന്നാണ് മകള്‍ ദീപ പറയുന്നത്.അതെ സമയം ജിഷയുടെ അച്ഛന്‍ പാപ്പുവിന്‍റെ ജീവിതം നരഗതുല്യമാണ്. വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് പണിക്ക് പോകാന്‍ പോലും കഴിയാതെ. വീടിനുള്ളില്‍ പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ വരെ കഷ്ടപ്പെട്ട് കിടക്കുകയാണ് പാവം.ജിഷയുടെ മരണത്തിന്‍ ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സക്ക് ശേഷം രാജേശ്വരി എത്തിയത് സര്‍ക്കാര്‍ 6 സെന്റ്‌ സ്ഥലത്തില്‍ നിര്‍മ്മിച്ച്‌ നല്‍കിയ വീട്ടിലേക്കാണ്. ഇവിടെ സൗകര്യം പോരാ എന്നും വീട്ടിലെ ഒരു മുറി പോലീസുകാര്‍ ആണ് ഉപയോഗിക്കുന്നതെന്നും, തുണി അളക്കാന്‍ പോലും സൗകര്യമില്ലെന്നുമാണ് രാജേശ്വരി പറയുന്നത്.ജിഷയുടെ മരണാനന്തരം ഒരുപാട് പണം കല്‍ക്ടറുടെയും രാജേശ്വരിയുടെയും ജോയിന്റ് അക്കൗണ്ടിലേക്കെത്തി. ഈ പൈസയെടുത്ത് വീടിന്‍ സൗകര്യം കൂട്ടി മുകളിലേക്ക് ഒരു നില കൂടി വേണം എന്നാണ് രാജേശ്വരിയുടെ ഇപ്പോഴത്തെ ആവശ്യം. നേരത്തെ സര്‍ക്കാര്‍ ചിലവില്‍ എത്തിച്ചു കൊടുത്ത പൈപ്പ് വെള്ളത്തില്‍ തുരുമ്പും ചെളിയുമാണെന്ന് പറഞ്ഞ് കുഴല്‍ കിണര്‍ താത്താന്‍ ഒരു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും എടുത്തിരുന്നു. പക്ഷെ താത്തി വന്നപ്പോള്‍ ഒരു ലക്ഷത്തി മുപ്പതിനായിരം ആയെന്നാണ്‌ പറയുന്നത്.620 സ്വകയര്‍ ഫീറ്റില്‍ 11 ലക്ഷം രൂപ ചിലവിട്ടാണ് രാജേശ്വരിക്ക് പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കിയത്. നിലവിലെ ജീവിത സാഹചര്യത്തിന്‍ വേണ്ട എല്ലാ സൗകര്യവും അവിടെ ഒരുക്കിയിരുന്നു. വീടിനോട് തൊട്ടു ചേര്‍ന്ന് ഒരു സെന്റ്‌ രാജേശ്വരി വാങ്ങിയിരുന്നു മതിലില്ലാത്തതിനാല്‍ പ്രദേശവാസികളുടെ ശല്യമുണ്ടെന്നും മതില്‍ കെട്ടി തരണമെന്നും രാജേശ്വരി അപേക്ഷ സമര്‍പ്പിച്ചിരുന്നു.വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ പിരിച്ചു നല്‍കിയ സംഭാവനകള്‍ ഉള്‍പ്പടെ ബാങ്ക് അക്കൗണ്ടിലുള്ള പൈസയുടെ പലിശയും സര്‍ക്കാര്‍ നല്‍കുന്ന അയ്യായിരം രൂപ പ്രതിമാസ പെന്‍ഷനുമാണ് രാജേശ്വരിയുടെ ഇപ്പോഴത്തെ വരുമാനം. ഇത് രാജേശ്വരിയുടെയും മകളുടെയും ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അരകോടിയിലേറെ ബാങ്കിലേക്ക് എത്തപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അല്ലാതെ കിട്ടിയ സഹായങ്ങള്‍ വേറെയും വരും.പെരുമ്പാവൂര്‍ അര്‍ബന്‍ ബാങ്കിലാണ് തുക നിക്ഷേപിച്ചിരിക്കുന്നത്. നോമിനീ ജിഷയുടെ സഹോദരി ദീപയാണ്. ജയറാം, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംസ്ഥാന പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ ക്ഷേമ സമതി, കെപിസിസി എന്നിവരാണ്‌ ഇതിലേക്ക് കൂടുതലായി പണം നിക്ഷേപിച്ചിട്ടുള്ളവര്‍.കേസിന്‍റെ വിചാരണ അവസാന ഘട്ടത്തിലാണ് ഇപ്പോള്‍. പക്ഷെ ജിഷയുടെ അമ്മ രാജേശ്വരിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ക്ക് ഇത് വരെ വ്യക്തത വരുത്താന്‍ പോലീസിന്‍ സാധിച്ചട്ടില്ല. ഇതിനെ കൂടുതല്‍ ഗൗരവത്തോട് കാണാതെ പോലീസ് തള്ളി കളഞ്ഞത് പൊതു വിമര്‍ശനത്തിന്‍ വഴിയൊരുക്കിയിട്ടുണ്ട്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ