നാളെ ഒരു സൌമ്യയോ ജിഷയോ ഉണ്ടാവാതിരിക്കാന്‍ ഇത് എല്ലാവരിലും എത്തിക്കുക.

റെയില്‍വേ സുരക്ഷ ശക്തമാക്കിയെന്ന് കൊട്ടിഘോഷിക്കുമ്പോഴും സ്ത്രീകളുടെ തീവണ്ടിയാത്ര ഭീതിയില്‍. നിവേദിത എന്ന വിദ്യാര്‍ഥിനിക്ക് രാത്രി ട്രെയിന്‍ യാത്രക്കിടയില്‍ സംഭവിച്ചത് . നിവേദിത ഫേസ്ബുക്ക്‌ ലൈവിലൂടെ പുറംലോകത്തെ അറിയിക്കുകയും . അവിശമായ പരാതികള്‍ നല്‍കുകയും ചെയ്തു എന്നിട്ടും ആ പെണ്‍കുട്ടിക്ക് നീതി ലഭിച്ചിട്ടില്ല എറണാകുളം–ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ക്രിമിനലിന്റെ ആക്രമണത്തില്‍ സൌമ്യയുടെ ജീവന്‍ പൊലിഞ്ഞത്. ദുരന്താനുഭവത്തിന് അഞ്ചുവര്‍ഷം  പിന്നിടുമ്പോഴും  യാത്രക്കാരുടെ ഭീതി അടങ്ങുന്നില്ല. 2013 ആഗസ്തില്‍ എംബിഎ വിദ്യാര്‍ഥിനി കോഴിക്കോട് കാക്കൂര്‍ സ്വദേശിനി ദിഷ ദിവാകരന്‍ എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുമ്പോള്‍ മുരിയാട് റെയില്‍േവ ട്രാക്കില്‍ വീണ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ അന്വേഷണം ഉണ്ടായതുമില്ല. ഇതുവരെ രാത്രികാലങ്ങളില്‍ യാത്രയ്ക്കിടയിലായിരുന്നു സ്ത്രികള്‍ ഭയക്കേണ്ടിയിരുന്നത്. ഇപ്പോഴിതാ രാത്രിയിലെന്ന പോലെ തന്നെ പകലും, കറുത്ത കൈകള്‍ സ്ത്രികളുടെ മേല്‍ പതിക്കുന്നു.ട്രെയിനില്‍ കൂടുതല്‍ സംരംക്ഷണം ഒരുക്കുമ്പോഴും സ്ത്രികള്‍ക്ക് മേലുള്ള അതിക്രമം അവസാനിക്കുന്നില്ല, എന്നതിന്റെ മറ്റൊരു തെളിവുകള്‍ നമ്മള്‍ മധ്യമങ്ങളിലൂടെ കാണുന്നതാണ് . കാണുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങള്‍ കുറച്ചുദിവസങ്ങള്‍ക്കകം കെട്ടടങ്ങും . ഇങ്ങനെ ആര്‍ജവം ഇല്ലാത്ത സമൂഹമാണ്‌ ഇതിന്‍റെ ഉത്തരവാദികള്‍ 

ഷൊര്‍ണൂരിലെ സൗമ്യയ്‌ക്കുണ്ടായ `ട്രെയിന്‍ ദുരന്തം' കേരളം പതിയെ മറന്നു തുടങ്ങുകയാണ്‌. ട്രെയിനിലെ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ ഈ ദുരന്തം കാരണമായോ എന്ന്‌ കാത്തിരുന്നു കാണേണ്ടിവരും. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ഞെട്ടിയുണരുന്നതാണല്ലോ നമ്മുടെ നാട്ടിലെ പതിവ്‌.  പ്രതികരിക്കേണ്ടിടത്ത്‌ പ്രതികരിക്കാന്‍ വനിതകള്‍ക്ക്‌ സാധിക്കണം. പ്രതികരിക്കേണ്ട അവസരങ്ങളില്‍ സ്‌ത്രീകള്‍ പലപ്പോഴും പ്രതികരിക്കാത്തതാണ്‌ ഇന്നത്തെ ദുരന്തങ്ങള്‍ക്ക്‌ കാരണം. 
ഏതെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കാനുള്ള മനസുണ്ടാവുകയാണ്‌ ആദ്യം വേണ്ടത്‌. ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള കഴിവ്‌ സ്‌ത്രീകള്‍ക്കുണ്ടാകണം. ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാതെ മനക്കരുത്തോടുകൂടെ നേരിടണം. പേടിച്ച്‌ പിന്മാറുമ്പോഴാണ്‌ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌. പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ സ്‌ത്രീകളുടെ രക്ഷക്കെത്താന്‍ പുരുഷന്മാരും മടി കാണിക്കരുത്‌. അങ്ങനെയായാലേ നാടിനു നന്മയുണ്ടാകൂ. ഇതിനു പിന്നാലെ പോയാല്‍ നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങുമെന്ന അവസ്ഥ മാറണം. സൗമ്യയുടേത്‌ ഒറ്റപ്പെട്ട സംഭവമല്ല. മുംബൈയിലെ ലോട്ടറി കടയില്‍ ജോലി ചെയ്യുന്ന കോമള്‍ ജോലി പൂര്‍ത്തിയാക്കി വരുമ്പോഴായിരുന്നു സംഭവം. കംമ്പാര്‍ട്ട്‌മെന്റില്‍ സ്ത്രികള്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് അപരിചിതനായ യുവാവ് എത്തി കൈയ്യിലുള്ള പഴം മുഴുവന്‍ തരാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ ആവശ്യം നിരാകരിച്ച യുവതിയെ ട്രെയിനില്‍ നിന്നും തള്ളി താഴെ ഇടുകയായിരുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ പലതും പൊതുസമൂഹം അറിയാതെ പോകുന്നുണ്ട്‌. കൂട്ടായി പ്രവ ര്‍ത്തിച്ചാലേ പൊതുസമൂഹത്തിലെ അക്രമവും അനീതിയും തുടച്ചുനീക്കാനാകൂ

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ