ഇതുകൊണ്ടാണ് സ്കൂളുകളില്‍ ഡാന്‍സ് നിരോധിച്ചത്


സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് അവതരണത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസര്‍മാരുടെയും യോഗത്തിലാണു സംസ്ഥാനത്തെ എല്ലാ സ്കൂളിലും പത്താം ക്ളാസ് വരെയുള്ള കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തീരുമാനം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കുന്നുണ്ടെങ്കില്‍, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കായിരിക്കും. സ്കൂളുകളില്‍ വാര്‍ഷിക യോഗത്തില്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കണമെങ്കില്‍ അധ്യാപകര്‍ രക്ഷിതാക്കളുടെ സമ്മതം രേഖാമൂലം വാങ്ങിയിരിക്കണം. കൂടാതെ സ്കൂള്‍ പിടിഎ, സ്കൂള്‍ സ്റ്റാഫ് കമ്മിറ്റി എന്നിവ അനുവദിക്കുക യാണെങ്കില്‍ മാത്രമേ വാര്‍ഷിക സമ്മേളനങ്ങളില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയൂ..ശ്വേത മേനോന്‍
സിനിമാറ്റിക് ഡാന്‍സ് സ്കൂളുകളില്‍ നിരോധിക്കേണ്ട ഒന്നല്ലെന്ന് ചലച്ചിത്രനടി ശ്വേത മേനോന്‍ പറഞ്ഞു. തീര്‍ച്ചയായും സിനിമാറ്റിക് ഡാന്‍സ് നിലനില്‍ക്കണം. കേരളത്തില്‍ സ്കൂളുകളിലെ സിനിമാറ്റിക് ഡാന്‍സ് നിരോധനത്തോട് പ്രതികരിക്കുകയായിരുന്നു ശ്വേത. സിനിമാറ്റിക് ഡാന്‍സ് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സിന്റെ നിരോധനം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് കഴിഞ്ഞ ദിവസം സ്കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് സിനിമാറ്റിക് ഡാന്‍സ് നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും അത് പാലിക്കാന്‍ സ്കൂളുകള്‍ തയാറായിരുന്നില്ല. നിരോധനം പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ