ഈ കുഞ്ഞുമോളുടെ ന്യര്‍ത്തം ഒന്ന് കണ്ടുനോക്കു . പാവപെട്ടവര്‍ക്ക് വേണ്ടിയാണു ഈ കഷ്ടപ്പാട്
ഓരോ മലയാളികള്‍ക്കും അഭിമാനിക്കാം ഈ കൊച്ചു കുട്ടിയെ ഓര്‍ത്ത്. നൃത്തം ഇഷ്ടപ്പെടുന്ന ചിപ്പി അത് മറ്റുള്ളവര്‍ക്ക് എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് ഈ ചെറുപ്രായത്തില്‍ ചിന്തിച്ചു. നൃത്തം ചെയ്ത് കിട്ടു പണമെല്ലാം പാവങ്ങള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും നല്‍കണമെന്നാണ് ചിപ്പിമോളുടെ ആഗ്രഹം.അടച്ചുറപ്പുള്ള വീടോ അച്ഛന് വലിയ ശമ്പളമുള്ള ജോലിയോ ഇല്ല. എങ്കിലും മകളുടെ ഈ ആഗ്രഹത്തിന് മാതാപിതാക്കള്‍ തടസ്സമല്ല. ചിലങ്കയണിഞ്ഞ് ചിപ്പി 76 ഓളം വേദികളില്‍ ചുവടുവെച്ചു. ഓരോ വേദികളില്‍ നിന്നും കിട്ടുന്ന ചെറിയ തുക പോലും പാവപ്പെട്ടവര്‍ക്ക് നല്കുമ്പോള് ചിപ്പിയുടെ മനസ്സു നിറയും.
ചിപ്പിയുടെ ആഗ്രഹത്തിനും കലയ്ക്കും പിന്തുണയുമായി നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും കൂടെയുണ്ട്. മാതാപിതാക്കള്‍ക്കും പൂര്‍ണ സമ്മതമാണ്. അവര്‍ക്ക് കഴിയുന്ന രീതിയില്‍ മകളെ നൃത്തം പഠിപ്പിക്കുന്നു. എല്ലാവരുടെയും പിന്തുണ തന്റെ മകള്‍ക്ക് ഉണ്ടാകണമെന്ന് ചിപ്പിയുടെ അച്ഛന് പറയുന്നു.

Comments
Post a Comment