ഭിക്ഷാടനം പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ചില ഭിക്ഷക്കാരുടെ ജീവിതം കണ്ടോ

തെരുവോരങ്ങളിൽ ഭിക്ഷയാചിച്ചു മുഷിഞ്ഞ വേഷവുമായി നടക്കുന്ന ഭിക്ഷക്കാരെ കണ്ടിട്ടില്ലേ. ഒരുനേരത്തെ അന്നത്തിനു വേണ്ടിയാകും അവർ ഇങ്ങനെ ചെയ്യുന്നത്.
വഴിയാത്രക്കാരിൽ നിന്നും കിട്ടുന്ന അഞ്ചോ പത്തോ രൂപ കൊണ്ടാകും ചിലപ്പോൾ അവർ അന്നത്തെ ദിവസം കഴിക്കുന്നത്.
എന്നാൽ ഭിക്ഷാടനം പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ചില ഭിക്ഷാടകരെ പരിചയപ്പെടാം. ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ.
ഭാരത് ജയ്ൻ
49കാരനായ ഭാരത് ജയ്‌നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ. മുംബൈയിലെ പരേൽ മേഖലയിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്‌മെന്റുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നൽകിയിട്ടുണ്ട്.
ഇതിൽ നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തിൽ ലഭിക്കും. ഒരു പ്രൊഫഷണൽ ഭിക്ഷാടകനായ ഇയാൾ മാസം ഏകദേശം 90,000 രൂപ മുതൽ 1.3 ലക്ഷം വരെയാണ്‌ സമ്പാദിക്കുന്നത്. പത്താം ക്ലാസ്സിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ട് മക്കളും ഭാര്യയും പിതാവും സഹോദരനുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം.
കൃഷ്ണ കുമാർ ഗീതെ
മുംബൈയിലെ ചാർനി റോഡരികുകളിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഫ്‌ലാറ്റാണ് ഇയാൾക്ക് സ്വന്തമായുള്ളത്. സഹോദരനോടൊപ്പമാണ് താമസം.
സർവാതിയ ദേവി
പാട്‌നയിലെ പ്രശസ്തയായ ഭിക്ഷാടകയാണ് സർവാതിയ ദേവി. അശോക് സിനിമാസിന്റെ പിന്നിലാണ് ഇവരുടെ താമസം. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തയായ ഭിക്ഷാടകയാണിവർ. വർഷം 36,000 രൂപ ഇൻഷ്വറൻസ് പ്രീമിയമായി ഇവർ അടയ്ക്കുന്നുണ്ട്.
കൂടാതെ ഭിക്ഷാടനം നടത്തി ഒരു മകളെ വിവാഹം കഴിച്ചയയ്ക്കുകയും ചെയ്തു. രാജ്യത്തുടനീളം യാത്ര ചെയ്യുന്ന ഇവർ നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
സാംബാജി കലേ
സോലാപൂരിൽ ഒരു ഫ്‌ലാറ്റ്, രണ്ട് വീടുകൾ, കൃഷിഭൂമി എന്നിവ സ്വന്തമായുള്ള ഭിക്ഷാടകനാണ് സാംബാജി കലേ. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും ഇയാൾക്കുണ്ട്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ