റയല്‍ മാഡ്രിഡി ലേക്ക് ബ്രസീലിയന്‍ അത്ഭുത താരം എത്തുന്നു


ബ്രസീലിൻ്റെ ഭാവി താരമായി കണക്കാക്കപ്പെടുന്ന ഫ്ലമങ്ങോ താരം വിനീഷ്യസ് ജൂനിയർ റയലിലേക്കെത്തുന്നു. അടുത്ത സീസണിൽ താരം റയലിനൊപ്പം ചേരുമെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. കഴിഞ്ഞ മെയിലാണ് നാൽപത്തഞ്ചു മില്യൺ യൂറോക്ക് റയൽ താരത്തെ സ്വന്തമാക്കുന്നത്.

പതിനേഴുകാരനായ വിനീഷ്യസ് ജൂനിയർ ബ്രസീലിയൻ ടീമിനു വേണ്ടി 34 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.ജൂലൈയിൽ പതിനെട്ടു വയസു തികയുന്ന വിനീഷ്യസ് ജൂനിയർ അടുത്ത സീസണിൽ റയലിൻ്റെ സീനിയർ ടീമിനൊപ്പം ചേരും.

നിലവിൽ യുവതാരങ്ങൾ ഏറെയുള്ള ടീമിൻ്റെ റയൽ ടീമിൻ്റെ ഭാവി വിനീഷ്യസിൻ്റെ വരവോടെ കരുത്തുറ്റതാകും. മൊറോട്ട ക്ലബ് വിട്ടു പോയതോടെയാണ് ഭാവിയിൽ ക്ലബിനു മുതൽകൂട്ടാവുന്ന ഒരു താരത്തിനു വേണ്ടി റയൽ ശ്രമം തുടങ്ങിയത്. അസെൻസിയോ, കബയാസ്, തിയോ എന്നീ യുവതാരങ്ങൾക്കൊപ്പം വിനീഷ്യസ് കൂടി ചേരുന്നതോടെ റയൽ കരുത്തുറ്റതാകും എന്നുറപ്പ്.

ഒരു വർഷം കൂടി താരത്തെ ക്ലബിൽ നിലനിർത്തണമെന്ന് ഫ്ലമങ്ങോക്ക് താൽപര്യമുണ്ടായിരുന്നു എങ്കിലും നേരത്തേ ടീമിലെത്തിക്കാൻ റയൽ പ്രതിനിധികൾ ആവശ്യപ്പെടുകയായിരുന്നു. താരത്തിനു സ്പെയിനിലെത്താൻ സമയമായി എന്നാണ് റയൽ മാനേജർ സിദാൻ്റെയും അഭിപ്രായം.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ