വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ വിവാഹം ചെയ്താല്‍ എങ്ങനെയിരിക്കും ഇതാ കണ്ടോളു
തമ്മിൽ കണ്ട, പരിചയപ്പെട്ട,പ്രണയിച്ച അതേ ഇടത്ത് വെച്ചാണ് സഫ്നയും അമർനാഥും വിവാഹിതരായത്. മഹാരാജാസ് കോളേജ് ഇന്ന് സാക്ഷ്യം വഹിച്ചത് ആ പ്രണയ സാക്ഷാത്കാരത്തിനാണ്.
അമർ ബിഎ മലയാളം രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സഫ്ന ബി എ ഹിസ്റ്ററിക്ക് മഹാരാജാസിലെത്തുന്നത്. അന്നുമുതൽ ഇവരുടെ പ്രണയത്തിന് കൂട്ടായി മഹാരാജാസ് ഉണ്ട്. ശശിമരത്തണലിലെ പ്രണയ ഓർമകളാണ് ഇന്നും ഇരുവരുടേയും മനസു നിറയെ. അതിനാൽ തന്നെയാണ് വിവാഹവും ഇവിടെ വെച്ചാകണമെന്ന് ഇരുവരും തീരുമാനിച്ചത്.
”ദൈവം എന്നൊന്നുണ്ടെങ്കിൽ അത് ഇവിടെയാണുള്ളത്. വിദ്യയാണല്ലോ വലിയ ദൈവം. അത് പറഞ്ഞ് കൊടുക്കുന്നിടമാണല്ലോ ദേവാലയം”- വിവാഹത്തിനായി കോളേജ് തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് അമർനാഥ് പറയുന്നു. 29 ന് വിവാഹം രജിസ്റ്റർ ചെയ്തിരുന്നു.ബാംഗ്ലൂരിൽ ‘കൾട്ട്’ എന്ന സ്ഥാപനത്തിൽ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന അമർനാഥ് ചോറ്റാനിക്കര സ്വദേശിയാണ്. സഫ്ന ഫോർട്ട് കൊച്ചിക്കാരിയും. വിവാഹ ശേഷം ഇരുവരും ബാഗ്ലൂരിലേക്ക് പോകും. ഇരു വീട്ടുകാരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Comments
Post a Comment