കൊച്ചിയിലെ കേരളബ്ലാസ്റ്റേഴ്സ് ബെംഗളൂരു മത്സരം മാറ്റിവയ്ക്കും . ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡിസംബര്‍ 31 നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് -ബെംഗളൂരു എഫ്സി മത്സരം മാറ്റിവയ്ക്കണമെന്ന് കൊച്ചി പോലീസ് ആവശ്യപ്പെട്ടതായി വിവരം. ന്യൂസ് 18 ചാനലാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതുവത്സര തലേന്ന് ആയതിനാല്‍ വേണ്ടത്ര സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് ഐഎസ്എല്‍ അധികൃതരോട് പോലീസ് വ്യക്തമാക്കിയതായും സൂചനയുണ്ട്. അതേസമയം തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്സ് വക്താവ് പ്രതികരിച്ചു.
ഐഎസ്എല്ലില്‍ ആരാധകര്‍ ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ളത്. ഇരു ടീമിന്റെയും ആരാധകര്‍ തമ്മിലുള്ള വൈരവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. അതുകൊണ്ട് തന്നെ സീസണിലെ ഏറ്റവും കടുത്ത പോരാട്ടമായിരിക്കും ഇത്.

Comments
Post a Comment