യൂസി ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു.
വളരെ വേഗത്തില്‍ സിനിമകളും, പാട്ടുകളും തുടങ്ങി വലിയ ഫയലുകള്‍ ഡൌൺലോഡ് ചെയ്യാനായി യുവാക്കൾക്കിടയിൽ പ്രചാരത്തിലുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒടുവിൽ നീക്കംചെയ്തു. കഴിഞ്ഞ ദിവസം റീമൂവ് ചെയ്ത ആപ്പിന്‍റെ മിനി വെര്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.. യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു.
ഇതു വളരെ ഗുരുതരകരമായ കാര്യമാണ് നമ്മളുടെ രഹസ്യസ്വഭാവമുള്ള പലകാര്യങ്ങളും സൂക്ഷിക്കുന്ന ഫോണില്‍ ഇത്തരത്തിലുള്ള ഒരു അപ്പ്സൂക്ഷിക്കുന്നത് ഉചിതമല്ല.നിങ്ങളുടെ വ്യക്തിപരമായ വിവരവും നിങ്ങളുടെ തിരയൽ പെരുമാറ്റം, നിങ്ങൾ സന്ദർശിക്കുന്ന പേജുകൾ, നിങ്ങൾ ഉപയോഗിക്കുന്ന കീവേഡുകൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ചോർത്തുന്നതിന് UC ബ്രൗസർ പങ്കുവഹിച്ചു എന്ന് സുരക്ഷാ വിദഗ്ധർ കണ്ടെത്തി.

Comments
Post a Comment