ദൈവം മണ്ണില്‍ ജനിക്കുന്നത് ഇതുപോലാണ് . കുരുന്ന് ജീവനുകള്‍ രക്ഷിക്കാന്‍ ചെയ്തത്
രണ്ട് കുരുന്ന് ജീവനുകള്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലെ പ്രധാനപ്പെട്ട ഒന്ന് സംഭാവന ചെയ്തു മഹാ മാതൃകകളായ രണ്ട് മാലാഖമാരെ പരിചയപ്പെടാം. സഹ ജീവികളുടെ ജീവനെ നമ്മുടെ സ്വന്തം ജീവനെപ്പോലെ കാണുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ടെന്ന് നമുക്ക് ആശ്വസിക്കാനാവുന്ന കാര്യമാണ്. ഡോ.കണ്‍മണി കണ്ണനും അശ്വിക കവിരാജനും ചെയത പ്രവൃത്തികൊണ്ട് ഇന്ന് രണ്ട് കുരുന്നുകളാണ് നിറമുള്ള ജീവിതം സ്വപ്നം കാണുന്നത്.
രക്തത്തിലെ ചുവന്ന രക്താണുക്കള്‍ കുറയുന്നതു മൂലം വരുന്ന തലാസീമിയ മേജര്‍ എന്ന അസുഖം ബാധിച്ച രണ്ടു കുട്ടികള്‍ക്കു മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മൂലകോശം ദാനം ചെയ്താണു ഡോ.കണ്‍മണി കണ്ണനും അശ്വിക കവിരാജനും ദൈവത്തിന്റെ പ്രതിരൂപങ്ങളായി മാറിയത്. ദാനം എന്നത് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ വലിയ മാതൃകകള്‍ ആണിവര്‍ ധാത്രി ബ്ലഡ്‌സ്റ്റെം സെല്‍ ഡോണര്‍ രജിസ്റ്റ്രി വഴിയായിരുന്നു ഇരുവരുടെയും മൂലകോശ ദാനം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആദ്യമായാണു രണ്ടു സ്ത്രീകള്‍ രക്തമൂല കോശ ദാനം നടത്തുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ടിസിഎസിലെ സിസ്റ്റം എന്‍ജിനീയറായ അശ്വിക കവിരാജന്‍ 10 വയസ്സുള്ള പെണ്‍കുട്ടിക്കാണു മൂലകോശം ദാനം ചെയ്തത്.
ഹൗസ് സര്‍ജന്‍സിക്കു ശേഷം പിജി പ്രവേശന പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഡോ. കണ്‍മണി തിരുച്ചിറപ്പള്ളിക്കടുത്തു പച്ചപ്പെരുമാള്‍പട്ടി എന്ന ചെറിയ ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. കാച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണു രക്തമൂല കോശദാനത്തിനു പേരു രജിസ്റ്റര്‍ ചെയ്യുന്നത്. ആറു വയസ്സുള്ള ഒരു പെണ്‍കുട്ടിക്കാണു ഡോ. കണ്‍മണി മൂലകോശം ദാനം ചെയ്തത്.
കേരളത്തില്‍ നിന്നു രക്തമൂലകോശം ദാനം ചെയ്ത ആദ്യത്തെ വനിതകള്‍ ആയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഏതോ ഒരു കുടുംബത്തിന്റെ സന്തോഷത്തില്‍ എന്റെ പേരുമുണ്ടെന്നതില്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്ന് അശ്വിക പറയുന്നു. ഡോക്ടര്‍ എന്ന നിലയില്‍ മൂലകോശ ദാനത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണു ഡോ. കണ്‍മണി പറയുന്നത്.
പ്രചോദനമാകുന്ന ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് കൂടുതല്‍ ആളുകളില്‍ എത്തിക്കൂ…

Comments
Post a Comment