അച്ഛനെ പ്രണയിച്ച ആ സുന്ദരി ആരാണെന്ന് അറിയണ്ടേ?
പെരിന്തല്‍മണ്ണ സ്വദേശി അനീഷ ഉമ്മര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ മിന്നും താരമാണ്. ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ഹ്രസ്വ സിനിമയില്‍ പള്ളിയിലച്ചനെ പ്രണയിച്ച സുന്ദരിയാണ് അനീഷ ഉമ്മര്‍. ചിരിയും ചിന്തയുമുള്ള ഈ ഷോര്‍ട് ഫിലിമില്‍ നിറകണ്ണിലൂടെ ചിരിതൂകിയ നായിക. പ്രണയം തോന്നിപ്പോകുന്ന പെണ്‍ചിരിയാണ് അനീഷയെ ആരാധകര്‍ക്ക് പ്രിയങ്കരിയാക്കിയത്
ഇതിനകം 20ലേറെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അനീഷ. അഭിനയിച്ച ചിത്രങ്ങള്‍ യുട്യൂബിലെത്തുമ്ബോള്‍ ചിലര്‍ കാണും. നല്ലതോ ചീത്തയോ എന്ന് പറയും
അതിനിടയില്‍ മാനസാന്തരപ്പെട്ട യെസ്ഡി എന്ന മുഴുനീള ഫീച്ചര്‍ ഫിലിമിലും അഭിനയിച്ചു. എന്നാല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവില്‍ അഭിനയിച്ച ‘ എന്റെഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ‘ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് .
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രവും അനീഷയും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. ഓരോ ദിവസവും നിരവധി സന്ദേശങ്ങള്‍.ട്രോളുകള്‍.അഭിനന്
അനീഷ പഠിച്ചതും വളര്‍ന്നതും ഗുജറാത്തിലായിരുന്നു. ശേഷം ബെംഗലുരുവില്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആദ്യമായി ഒരു കന്നഡ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് വഴിത്തിരിവായി. അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്ന അനീഷ പഠനശേഷം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ലഭിച്ചു.
അതിനിടയില്‍ 2012ല്‍ നേവി ക്വീന്‍ റണ്ണര്‍ അപ്പായി. അതോടെ മോഡലിംഗില്‍ അവസരം ലഭിച്ചു. അവസരങ്ങള്‍ വന്നതോടെ കൊച്ചിയില്‍ വീട്ടുകാരോടൊപ്പം സ്ഥിരതാമസമായി. അതോടൊപ്പം എറണാകുളത്ത് ആക്‌ട് ലാബില്‍ അഭിനയം പഠിച്ചു. ഒപ്പം സൂംബ ഡാന്‍സും. അഭിനയത്തോടൊപ്പം സൂംബ ഡാന്‍സ് പഠിപ്പിക്കുന്നുമുണ്ട് അനീഷ ഉമ്മര്‍ എന്ന പേരിന്തല്‍മണ്ണക്കാരി.


Comments
Post a Comment