വീട്ടില്‍ കൊതുകിന്‍റെ ശല്യമുള്ളവര്‍ തീര്‍ച്ചയായും കാണുക
കൊതുകുകള്‍ നമുക്ക് എന്നും തലവെധനയാണ് . അവയെ തുരത്താന്‍ നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ അതിലും വലിയ തലവേദന സ്രിഷ്ടിക്കുന്നവയാണ്. പല സാധനങ്ങളും അതീവ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ് . ഇതിനൊരു പരിഹാരം ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപെടുന്ന അറിവാണ് ഇത്. നമുക്ക് ഒരുവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത രീതിയില്‍ എങ്ങനെ കൊതുകിനെ തുരത്താം.. ഇതു കണ്ടുനോക്കു
കൊതുകു കടിയേൽക്കാത്തവർ ചുരുങ്ങും. മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു. ഒന്നു മുതൽ മൂന്നാഴ്ച വരെ ഈ രോഗാണുക്കളെ കൊതുകിന്റെ കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ കണ്ടെത്താം. കൊതുകുകൾ വെള്ളത്തിലാണു മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ലാർവ, പ്യൂപ്പ എന്നീ ദശകളിലൂടെ വളർന്ന് കൊതുകുകളാവുന്നു. മഴക്കാലത്തു കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതൽ കാണപ്പെടുന്നു. വിവിധയിനം കൊതുകുകൾ വ്യത്യസ്ത സ്വഭാവക്കാരാണ്— മുട്ടയിടുന്നയിടത്തിന്റെ പ്രത്യേകതകളിലും മനുഷ്യരെ കടിക്കുന്നതിലും മറ്റും. പെൺകൊതുകുകൾ മാത്രമേ മനുഷ്യരെ കടിക്കൂ.

Comments
Post a Comment