ഇതുവരെ ആധാര്‍കാര്‍ഡ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് സന്തോഷവാര്‍ത്ത
ആധാർ കാർഡ് ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും നേടാൻ ഗവൺമെന്റ് ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഗവൺമെന്റ് നിർദ്ദേശ പ്രകാരം, നിങ്ങളുടെ മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടതും നിർബന്ധമാണ്. നിങ്ങൾക്ക് നിങ്ങളുടെ പഴയ മൊബൈൽ നമ്പർ നിലനിർത്താനോ അല്ലെങ്കിൽ പുതിയതൊന്ന് നേടാനോ ആഗ്രഹമുണ്ടെങ്കിൽ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് പരിശോധിക്കേണ്ടതുണ്ട്.
സർക്കാരിന്റെ അടുത്തിടെ പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച് കാർഡുടമകൾ തങ്ങളുടെ ആധാർ നമ്പർ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരി 6 ആണ് ആധാർ കാർഡ് നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായത് നിങ്ങളുടെ ആധാർ കാർഡും മൊബൈൽ നമ്പറും മാത്രമാണ്. എന്നാൽ ഓഫ് ലൈനായാണ് നിങ്ങൾ ബന്ധിപ്പിക്കുന്നതെങ്കിൽ ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയും പാൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖകളുടെ ഫോട്ടോകോപ്പിയും ആവശ്യമാണ്. കൂടാതെ മൊബൈൽ ഉപഭോക്താവ് ബയോമെട്രിക് പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ ഒരു പരിശോധന കോഡ് ലഭിക്കും. ഇത് ഒരു ഒറ്റത്തവണ പാസ് വേഡ് ആയിരിക്കും. ഈ പാസ് വേഡ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ ആവശ്യമാണ്

Comments
Post a Comment