കൊച്ചിയിലെ ലേഡിസ് ഹോസ്റ്റലില്‍ സംഭവിച്ചത് കണ്ടോ- കുട്ടികളെ എന്ത് വിശ്വസിച്ചാണ്
കുട്ടികളെ എന്ത് വിശ്വസിച്ചാണ് ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുക. യാതൊരു വിധ സുരക്ഷയുമില്ലതെയാണ് പല ഹോസ്റ്റലുകളും കേരളത്തില്‍ പ്രവര്‍ത്തിപ്പിച്ചുകൊള്ള ലാഭം കൊയ്യുന്നത്. മിക്കപ്പോളും പാവപെട്ട വീട്ടിലെ കുട്ടികളാണ് ഇത്തരത്തില്‍ ദുരന്തം അനുഭവിക്കേണ്ടിവരുന്നത് അതുകൊണ്ടുതന്നെ ഇതൊന്നും പുറംലോകം അറിയാതെ പോകുന്നത് . ഇതുകൊണ്ട് മാത്രമാണ് നമ്മുടെ നിയമപാലകര്‍ ഇതിനു മൌനസമ്മതം നല്‍കുന്നത്.
കൊച്ചിയിലെ ഹോസ്റ്റലില്‍നിന്നും കുട്ടികളെ ഇറക്കിവിട്ട സംഭവം നമ്മള്‍ മറന്നിട്ടില്ല. നടത്തിപ്പിനെ ചോദ്യംചെയ്ത കുട്ടികളെ രാത്രി ഹോസ്റ്റലില്‍ നിന്നും ഇറക്കിവിടുന്നു. രാത്രി പെണ്‍കുട്ടികള്‍ തനിച്ചു ഇറങ്ങിനടന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഒരുപാട് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇവിടെ ഗുരൂതരമായ കാര്യം അവരെ സംരക്ഷിക്കാന്‍ ചുമതലപെടുതിയവര്‍ അവരെ ഇറക്കിവിടുന്ന അവസ്ഥയാണ്.അന്ന് സംഭവിച്ചത്. അന്ന് അന്വഷണം ഉണ്ടായെങ്കിലും അത് പേരിനുമാത്രം ആയിരുന്നു ആ വാര്‍ത്തയുടെ ചൂടങ്ങിയപ്പോള്‍ അന്വഷണവും നിലച്ചു .
അതുകൊണ്ട് തന്നെ ഇന്നും ഇത്തരത്തിലുള്ള സ്ഥാപങള്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിചിട്ടെ പ്രതികരിക്കു എന്നുള്ള ധാരണയാണ് മാറേണ്ടത്.

Comments
Post a Comment