വീടുവിട്ടുപോയ പതിനെട്ടുകാരി ഫേയ്‌സ് ബുക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കറക്കത്തില്‍
ഇക്കഴിഞ്ഞ ഒന്‍പതിന് വീട് വിട്ടിറങ്ങി പല സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിയടിച്ചു നടന്ന 17 കാരിയായ കണ്ണൂര്‍ സ്വദേശിയെ പോലീസ് പിടികൂടി. എറണാകുളം സൗത്ത് പോലീസാണ് പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തിനൊപ്പം പിടികൂടിയത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ചെരുപ്പക്കാര്‍ക്കൊപ്പം കാസര്‍കോടും മറ്റും ചുറ്റി കറങ്ങി എറണാകുളത്ത് എത്തുകയായിരുന്നു എന്നാണു പോലീസിനു ലഭിച്ച വിവരം.
പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.അന്വേഷണത്തിനിടെ പെണ്‍കുട്ടിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാരുണ്ടായിരുന്ന പത്തോളം ചെറുപ്പക്കാരെയാണ് പോലീസ് ചോദ്യം ചെയ്തത്.എന്നാല്‍ ഇവരാരും തന്നെ പെണ്‍കുട്ടിയെ നേരില്‍ കണ്ടിട്ടില്ല.താന്‍ അതി സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടി ചെറുപ്പക്കാരുമായി അടുക്കുന്നത്.
ഒന്‍പതിന് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി പറശിനിക്കടവ് എത്തിയ ശേഷം കാസര്‍കോട് സ്വദേശിയെ വിളിച്ചു വരുത്തി കൂടെ പോകുകയായിരുന്നു.പിറ്റേന്ന് കാസര്‍കോട് എത്തിയ പെണ്‍കുട്ടി ചപ്പരക്കടവ് മംഗര സ്വദേശിക്കൊപ്പം എറണാകുളത് എത്തി.ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.
ഏതായാലും തളിപ്പറമ്പ് പോലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാനായി എറണാകുളത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഏതായാലും തളിപ്പറമ്പ് പോലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാനായി എറണാകുളത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

Comments
Post a Comment