ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 7 ആം നമ്പര്‍ ജെഴ്സിക്ക് പുതിയ അവകാശി?
പോര്‍ച്ചുഗല്‍ vs സൌദിഅറേബ്യ ഫ്രണ്ട്ലി മത്സരത്തില്‍ പ്രധാന താരമായ റൊണാള്‍ഡോയ്ക്ക് കോച്ച് വിശ്രമം അനുവദിച്ചിരുന്നു. അതിനാല്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്കാന്‍ പരിശിലകന്‍ തയാറായി ഗോണ്‍സാലോ ഗുയെടെസ് എന്ന ഇരുപത്‌വയസുകാരന്‍ കഴിഞ്ഞദിവസം പോര്‍ച്ചുഗല്‍ ടീമില്‍ അരങ്ങേറ്റം നടത്തി . ഇതില്‍ ശ്രേദ്ധേയമായ കാര്യം പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഭാഗ്യനമ്പറായ ഏഴാം നമ്പര്‍ ജെഴ്സിയില്‍ ആണ് ഗുയെടെസ് കളത്തിലിറങ്ങിയത് .എന്തായാലും താരം നമ്പര്‍ 7 ജെഴ്സിയുടെ ഇമേജ് കളഞ്ഞുകുളിക്കാത്ത പ്രകടനമാണ് കാഴ്ചവച്ചത് ഒരു ഗോള്‍ നെട്ടത്തോടെ പോര്‍ച്ചുഗല്‍ ഭാവി 7 ആം നമ്പര്‍ തന്‍റെ കയ്യില്‍ സുരക്ഷിതമെന്ന് വിളിച്ചുപറയാനും ഗുയെടെസിന് സാധിച്ചു.ഗുയെടെസ് പോര്‍ച്ചുഗല്‍ U18,U19,U20,U21 ടീമുകളില്‍ ജളിച്ചുവന്ന താരമാണ് . നിലവില്‍ സ്പാനിഷ് ലാലിഗയിലെ വലന്‍സിയ ടീമില്‍ ആണ് താരം കളിക്കുന്നത്.. ഇന്നലത്തെ കളിയുടെ പ്രകടനം കാണാം

Comments
Post a Comment