പ്രവാസികൾക്ക് 20 ലക്ഷം രൂപ വരെ ലോൺ - 3 ലക്ഷം തിരിച്ചടക്കേണ്ടിവരില്ല
രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ചതിനു ശേഷം നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് കൈ താങ്ങായി നോർക്ക റൂട്സ്.നോർക്ക ഡിപ്പാർട്മെന്റിന്റെ പുതിയ പദ്ധതി പ്രകാരം രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിൽ തിരികെ എത്തുന്നവർക്ക് നാട്ടിൽ ഒരു തൊഴിൽ തുടങ്ങുവാനായി 20 ലക്ഷം വരെ ലോൺ ആയി എടുക്കുവാൻ സൗകര്യം.ഇതിൽ പരമാവധി മൂന്ന് ലക്ഷം വരെ സബ്‌സിഡി ആയി ലഭിക്കുന്നു.പ്രാവാസ ജീവിതത്തിനു ശേഷം മടങ്ങി എത്തുന്നവർക്ക് ഒരു സ്ഥിര വരുമാനം ഉണ്ടാക്കി എടുക്കുകയും അവരുടെ തുടർന്നുള്ള ജീവിതം സുരക്ഷിതം ആക്കുകയുമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇരുപത് ലക്ഷം വരെ ലഭിക്കുന്ന ലോണിന്റെ 15 % അതായത് 3 ലക്ഷം വരെ പരമാവധി സർക്കാർ സബ്‌സിഡി ആയി നൽകും.
മേഖലകള്‍
1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
(അപേക്ഷിക്കാന്‍ " registernorka "വെബ്സൈറ്റ് സന്ദര്‍ശിക്കുക)

Comments
Post a Comment