MATCH PREVIEW


വിണ്ണിൽ നിന്ന് മണ്ണിലിറങ്ങിയ താരകങ്ങൾ... കാനറിക്കിളികൾ നമ്മുടെ സ്വന്തം കൊച്ചിയിൽ...
രണ്ട് വർഷം മുൻപ് ഫിഫയുടെ അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഫിഫ അണ്ടർ 17 ലോകകപ്പിന് വേദിയായി നമ്മുടെ ഇന്ത്യയെ പ്രഘ്യാപിച്ചപ്പോൾ അതൊരു സ്വപ്നം പോലെയായിരുന്നു നാം മനസ്സിൽ കണ്ടത്. ആദ്യമായി നമ്മുടെ മാതൃരാജ്യത്തിൽ ഒരു ലോകകപ്പ് വിരുന്നെത്തുന്നു... പിന്നീടങ്ങോട്ടെല്ലാം പെട്ടന്നായിരുന്നു... ലോകകപ്പിലെ ഒരു വേദിയായി നമ്മുടെ കൊച്ച് കേരളത്തിലെ നമ്മുടെ സ്വന്തം കൊച്ചിയെ പ്രഘ്യാപിക്കുന്നു, നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കുട്ടികളുടെ ഒരുക്കങ്ങൾ, സ്റ്റേഡിയം നവീകരണം അങ്ങനെ അങ്ങനെ അവസാനം ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലം എന്ന പോലെ മഞ്ഞപ്പടയെ ഇന്ത്യയിൽ മറ്റെവിടെത്തെക്കാളും അധികം നെഞ്ചിലേറ്റുന്ന ഒരു സമൂഹത്തിലേക്ക് അതേ മഞ്ഞപ്പടയുടെ മത്സരങ്ങൾ എത്തുന്നു എന്ന പ്രഘ്യാപനം. അതെ.. ഗ്രൂപ്പ് നിർണയത്തിൽ ബ്രസീൽ അടങ്ങിയ ഗ്രൂപ്പ് ഡി മത്സരങ്ങൾ നമ്മുടെ കൊച്ചിയിൽ. ഓടിപാഞ്ഞെത്തിയ ലോകകപ്പിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ ആദ്യ മത്സരത്തിൽ ബ്രസീൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെതിരെ ഏറ്റുമുട്ടുമ്പോൾ കലൂരിൽ പൊടിപാറും എന്നാ കാര്യത്തിൽ തർക്കമില്ല. മത്സരത്തിന്റെ ഒരു ചെറിയ വിശകലനം താഴെ വായിക്കാം...
.
- മത്സരത്തിന്റെ പ്രാധാന്യം (Match Importance)
ലോകകപ്പ് കീരീടം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ തങ്ങൾക്കൊള്ളു എന്ന് ഇരു ടീമിന്റെ കോച്ചുകളും പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ സാഹചര്യത്തിൽ നോകൗട്ട്, ഗ്രൂപ്പ് സ്റ്റേജ് എന്നീ വ്യത്യാസമില്ലാതെ ആദ്യ മത്സരം മുതൽക്കേ ആഞ്ഞടിക്കാനായിരിക്കും ഇരു ടീമും ശ്രദ്ധിക്കുക. ബ്രസീലിനും, സ്പൈനിനും പുറമേ കൊറിയ, നൈഗർ എന്നീ ടീമികളാണ് ഗ്രൂപ്പ് ഡിയിൽ ഉള്ളത്. ആദ്യ മത്സരത്തിൽ തോൽവി പിണഞ്ഞാൽ പിന്നീടങ്ങോട്ട് സമ്മർദ്ധത്തിലാവുകയും ഒരു അട്ടിമറിയോ സമനിലയോ പോലും കൗമാര കിരീടത്തിലേക്കുള്ള വാതിലടക്കുകയും ചെയ്യും എന്ന സാഹചര്യത്തിൽ ഇരു ടീമുകളും ശനിയാഴ്ചത്തെ മത്സരം അധീവ ഗൗരവത്തോടെ തന്നെയാകും നോക്കിക്കാണുക. മാത്രമല്ല ഇരു ടീമുകളും ടൂർണമെന്റിലെ കിരീട ഫേവറേറ്റുകളും. എന്ത് കൊണ്ടും കൊച്ചിയിലെ ആദ്യ മത്സരം തീപാറും എന്ന കാര്യത്തിൽ സംശയമില്ല.
.
- എതിരാളികളെ ശ്രദ്ധിക്കൂ (Opponent Watch)
ബ്രസീലിനെ പോലെ തന്നെ ഈ ടൂർണമെന്റിലെ മറ്റൊരു കിരീട ഫേവറേറ്റ്സ് ആണ് സ്പെയിൻ. സീനിയർ ലെവലിൽ സ്പെയിനിന്റെ ശക്തിയെ കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. ഈയിടെ നടന്ന അണ്ടർ 21 യൂറോ കപ്പിൽ രണ്ടാം സ്ഥാനക്കാരാണ് സ്പെയിൻ എന്നത് അവരുടെ ഭാവി തലമുറയുടെ ശക്തി വെളിവാക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ വരുന്ന അവരുടെ സ്ക്വാഡും ഒട്ടും മോഷമാകില്ലല്ലോ.
ബാഴ്സലോണയുടെ ലാമാസിയ, റിയൽ മാഡ്രിഡിന്റെ കാസ്റ്റില്ല പോലുള്ള അക്കാദമികളിൽ കളിച്ച് വളർന്ന ഒരു കൂട്ടം യുവ താര നിരയുമായാണ് അവരുടെ വരവ്. നിലവിൽ കൊച്ചിയിൽ പരിശീലനത്തിലുള്ള ടീമിൽ 5 റിയൽ മാഡ്രിഡ് താരങ്ങളും, 4 ബാഴ്സലോണ താരങ്ങളുമാണുള്ളത്. ഇവരെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി, വലൻസിയ, വിയ്യാറിയൽ, സെവിയ്യ എന്നിങ്ങനെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്നുള്ള അക്കാദമി താരങ്ങളും ടീമിലിടം പിടിച്ചിട്ടുണ്ട്. കോച്ച് സാന്റിയാഗോ ഡെനിയയാകട്ടെ മുൻ അത്ലറ്റികോ മാഡ്രിഡ് കോച്ച്. ഇങ്ങനെ നോക്കിയാൽ കടലാസിലെ കണക്കിൽ സ്പെയിനിനാണ് മുൻതൂക്കം എന്ന് പറയാതിരിക്കാൻ വയ്യ. എന്നാൽ കളിക്കളത്തിൽ സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായെത്തുന്ന ബ്രസീൽ ഒട്ടും മോശമാക്കില്ല.
.
- ശ്രദ്ധിക്കേണ്ട താരങ്ങൾ (Notable Players) :
#Brazil :-
Alanzinho (Palmeiras)
Lincoln (Flamengo)
Paulinho (Vasco)
Brenner (Sao Paulo)
.
#Spain :-
Juan Miranda (Barcelona B)
Eric Garcia (Manchester City B)
Abel Ruiz (Barcelona B)
Sergio Gomez (Barcelona B)
Mohamed Aiman (Real Madrid B)
.
- ബ്രസീൽ × സ്പെയിൻ മുൻ കാല ചരിത്രം
(Previous history)
അണ്ടർ 17 വേൾഡ് കപ്പിന്റെ ചരിത്രം ചികഞ്ഞാൽ ഏറ്റവും മികച്ച ടീം എന്ന് വിശേഷിക്കപ്പെടുന്ന ഒരു ടീം ആണ് ആഫ്രിക്കൻ വമ്പന്മാരായ നൈജീരിയ. കൗമാര ലോകകപ്പ് കിരീടം ഏറ്റവും കൂടുതൽ നേടിയ ടീമും അവർ തന്നെ. രണ്ടാം സ്ഥാനത്ത് നമ്മുടെ ബ്രസീൽ ആണ്. 3തവണ ലോകകിരീടത്തിൽ മുത്തമിട്ട ബ്രസീലിന്റെ യുവ നിര 2തവണ രണ്ടാം സ്ഥാനക്കാരുമായി. എന്നാൽ സ്പെയിനിന്റെ ചരിത്രം പരിശോധിച്ചാൽ, അണ്ടർ 17 ലോകകപ്പിലെ ഏറ്റവും നിർഭാഗ്യവാന്മാർ എന്ന വിശേഷണമുള്ളവരാണ് അവർ. അതിന് പിന്നിൽ കാരണവുമുണ്ട്. മൂന്ന് തവണയാണ് അവർക്ക് ഫൈനലിൽ തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുള്ളത്. അതിൽ ഒരു തവണ ബ്രസീലുമായും തോറ്റു മടങ്ങി. 2തവണ സെമിഫൈനലിൽ തോറ്റ് മൂന്നാം സ്ഥാനക്കാരും ആയിട്ടുണ്ട് 'ലാ റോഹ' എന്നറിയപ്പെടുന്ന ഈ നിർഭാഗ്യവാന്മാരുടെ ടീം.
ബ്രസീലുമായുള്ള ഇവരുടെ 'റൈവലെറി' എടുത്ത് പരിശോധിച്ചാൽ അതിൽ പ്രധാനമായും കണക്കാക്കുന്നത് 2003 അണ്ടർ 17 ലോകകപ്പാണ്. ഫിൻലാന്റിൽ വെച്ച് നടന്ന ആ ലോകകപ്പിൽ ഫൈനലിൽ ഇരു ടീമുകളും നേരിൽ വന്നപ്പോൾ ലിയോനാർഡോ നേടിയ ഏക ഗോളിൽ ജയം ബ്രസീലിനൊപ്പം നിന്നു. സെസ്ക് ഫാബ്രിഗാസ് എന്ന ഒരു "സ്പാനിഷ് കിഡ്" ലോക ശ്രദ്ധ നേടിയ ഒരു ലോകകപ്പും കൂടിയായിരുന്നു അത്. എന്നാൽ ആ പരാജയത്തിന്റെ നീറ്റൽ സ്പെയിൻ ആരാധകരുടെ മനസ്സിൽ ഇന്നും ഒരു കനലാകും.. തീർച്ച.
.
- ആരാധകർ ആർക്കൊപ്പം..? (Fans Support)
സംശയഭേദമെന്യേ അഭിമാനത്തോടെ നമുക്ക് പറയാം കൊച്ചിയിലെ ആരാധകക്കൂട്ടത്തിൽ കൂടുതൽ പേരും ആർപ്പ് വിളിക്കുക കാനറിപ്പടക്ക് വേണ്ടി തന്നെയാകും. സ്പെയിനിനേക്കാൾ കൂടുതൽ നമ്മുടെ കോച്ച് കേരളത്തിൽ ബ്രസീലിനാണ് ആരാധകരാണുള്ളത് എന്നത് തർക്കമില്ലാത്ത വിഷയമാണ്. എന്നാൽ ഇതൊരു ലോകകപ്പാണ് എന്ന സത്യം നമ്മളാരും മറക്കരുത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആരാധകർ അവരുടെ രാജ്യത്തിന്റെ മത്സരം വീക്ഷിക്കാൻ വരുന്ന ഒരു "ഗ്ലോബൽ ടൂർണമെന്റ്". അങ്ങനെ വരുമ്പോൾ യൂറോപ്പിൽ നിന്നും ഫുട്ബോളിനെ നെഞ്ചിലേറ്റിയ ഒരുകൂട്ടം "ട്രാവെല്ലിംഗ് ഫാൻസ്" കൊച്ചിയിലെത്തും എന്നതും ഒരു സാധ്യതയാണ്. ഇവർ കോച്ചിയിലെ ന്യുനപക്ഷമായ സ്പെയിൻ ആരാധർക്കൊപ്പം ചേരും. കേരളത്തിലെ ബ്രസീൽ ആരാധകർക്ക് പുറമേ ഗോവയിൽ പണ്ട് കുടിയേറിയ പോർച്ചുഗീസ് ഭാഷ വശമുള്ള ബ്രസീൽ വംശജരും കളികാണാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിപ്പിലാകും. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ കൊൽക്കത്തയിലും ബ്രസീലിന് കടുത്ത "ഫാൻ ബേസ്" ആണുള്ളത്. ഏതായാലും കൊച്ചിയിൽ മഞ്ഞ പുതക്കുന്നത് നമുക്ക് കാത്തിരുന്ന് കാണാം.
.
- കാലാവസ്ഥ (Climate)
30 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ആവറേജ് ചൂട് കണക്കാക്കുന്ന കൊച്ചിയിൽ ഇരു ടീമിലെ താരങ്ങൾക്കും ചൂട് ആകും പ്രധാന വില്ലൻ. 24 മുതൽ 28 ഡിഗ്രി വരെയാണ് ബ്രസീലിലും സ്പെയിനിലും കണക്കാക്കുന്ന താപനില. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണങ്കിൽ കൊച്ചിയിലെ താപനിലയുമായി ഇരു ടീമുകൾക്കും തൃപ്തിപ്പെട്ട് പോകാവുന്നതെയൊള്ളു. അതിനാൽ തന്നെ ഇരു ടീമിലേയും കളിക്കാരിൽ നിന്നും പൂർണ്ണ ഫിറ്റ്നെസ്സോട് കൂടിയ ഒരു പ്രകടനം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ