കല്യാണവീട്ടില്‍ വന്നവരെ ഞെട്ടിച്ച പെണ്‍കുട്ടിയുടെ കൂട്ടുകാരിമാര്‍


വിവാഹം അവിവാഹിതരെ ഏറെ മോഹിപ്പിക്കുകയും വിവാഹിതരെ കുറേയേറെ നിരാശരാക്കുകയും ചെയ്യുന്ന പ്രതിഭാസമാണെന്ന് ഹാസ്യരൂപേണ പറയാറുണ്ട്. ഇന്നത്തെ തലമുറ വിവാഹങ്ങള്‍ ഒരു ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് അങ്ങനെ ആഘോഷമാക്കി ജനശ്രദ്ധപിടിച്ചുപറ്റിയ ഒരു വിവാഹം നിങ്ങള്‍ കണ്ടുനോക്കു  രണ്ടു ദമ്പതികൾ വിവാഹ ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അവരോടൊപ്പം രണ്ടു കുടുംബങ്ങളും കൂടി ബന്ധുക്കളാകുകയാണ്. ഓരോ വ്യക്‌തിയും ജനിച്ചു വളരുന്ന കുടുംബം ഒരു പ്രൈമറി ഫാമിലിയാണെന്നു പറയാം. രണ്ടു വ്യത്യസ്തമായ പ്രൈമറി ഫാമിലികളിൽ ജീവിച്ച ഒരു പുരുഷനും സ്ത്രീയും പീന്നിട് ഉണ്ടാക്കിയെടുക്കേണ്ടത് തങ്ങളുടേതായ ഒരു പ്രൈമറി ഫാമിലിയാണ്. അങ്ങനെ പുതുതായി ഒരു പ്രൈമറി ഫാമിലി രൂപം കൊള്ളുമ്പോൾ നേരത്തെ അവരുൾപ്പെട്ടിരുന്ന പ്രൈമറി ഫാമിലി വലിയ കുടുംബം ആകേണ്ടതുണ്ട്. ഓരോ കുടുംബവും ശക്‌തിമത്തായ ഒത്തൊരുമയിലേക്കും സ്നേഹ വിശ്വാസങ്ങളുടെ ഉറപ്പിലേക്കും വരണ്ടേതിന് ഇത് അത്യാവശ്യമാണ്. ചുരുക്കത്തിൽ കല്യാണം കഴിയുന്ന പുരുഷനും സ്ത്രീയും തങ്ങൾ ജനിച്ചു വളർന്ന കുടുംബത്തിന്റെ സ്വാധീനങ്ങളിൽ നിന്ന് പുറത്തുവരികയും തങ്ങൾ പുതുതായി രൂപം കൊടുക്കുന്ന കുടുംബത്തിന് പ്രസക്‌തി കൊടുക്കുകയും ചെയ്യണം. ഇതിന് കടകവിരുദ്ധമായി പലപ്പോഴും സമൂഹത്തിൽ കാണുന്ന ഒരു പ്രവണത ഭർത്താവ് ഒരു മകന്റെ റോൾ കൂടുതൽ ശ്രദ്ധിക്കുന്നതോ ഭാര്യ ഒരു മകളായി മാത്രം ഇരിക്കുന്നതോ ഒക്കെയാണ്. മാതാപിതാക്കൾ, രണ്ടു കൂട്ടരുടെയും വിലപ്പെട്ട ആൾക്കാർ തന്നെയാണ്. വിവാഹത്തിന്റെ പുതുമോടിയിൽ അവരെ പൂർണമായും മറന്നു തള്ളിപ്പറഞ്ഞ് ഏഷണികൂട്ടി കുടുംബം കലക്കാൻ പാടില്ല. എങ്കിലും ഒരു നിയന്ത്രണരേഖ ആവശ്യമാണ്. ദൂരക്കാഴ്ചയുള്ള പല മാതാപിതാക്കളും ഇതു മനസിലാക്കി മകന്റെ വിവാഹം കഴിഞ്ഞാൽ അവനൊരു പുതിയ കുടുംബം ഉണ്ടാകണമെന്നും അദൃശ്യമായ ഒരു ലക്ഷ്മണ രേഖ തങ്ങളിനി സൂക്ഷിക്കേണ്ടി വരുമെന്നും തിരിച്ചറിയുകയും മാറ്റങ്ങൾക്കനുസൃതമായി പ്രവൃത്തിക്കുകയും ചെയ്യുന്നു. ആ കുടുംബങ്ങളിൽ, അവരെത്രനാൾ കൂട്ടുകുടുംബമായിരുന്നാലും സംഘർഷങ്ങൾ ഉണ്ടാവുകയില്ല. 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ