കളിക്ക് മുൻപേ ചൂട് പിടിച്ച് ബോംബൊനെറ....
പ്രാണനാണ് ബോംബൊനെറ, ജീവനാണ് ബോംബൊനെറ, ജീവശ്വാസമാണ് ബോംബൊനെറ, ബൂർഷ്വാ മുതലാളിത്വവർഗത്തെ ചെറുത്ത് തോൽപിച്ച ചരിത്രമുള്ള ബോംബൊനെറക്ക് തൊഴിലാളി വർഗ്ഗത്തിന്റെ ചൂടും ചൂരുമാണ്... ബോംബൊനെറക്കാർക്ക് ആരെയും ഭയമില്ല ആരുടെ മുന്നിലും തലകുനിക്കുകയുമില്ല..മൈതാനത്തിൽ കളിക്കുന്ന 22 പേരിൽ തങ്ങളുടെ ടീം ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ അവർ തയ്യാറാണ് അവരുടെ ചങ്കിൽ കേവലം 2 ടീമിന് മാത്രമേ സ്ഥാനമുള്ളു ഒന്ന് ചോക്ലേറ്റ് ബോക്സ് പോലെയുള്ള ബോംബൊനെറ സ്റ്റേഡിയത്തിന്റെയും തൊഴിലാളി വർഗ്ഗത്തിന്റെയും സ്വന്തം ബൊക്കാ ജൂനിയർസും പിന്നെ നമ്മുടെ സ്വന്തം അർജന്റീനയും... ഇവർ രണ്ടുപേരും ജയിക്കാൻ വേണ്ടി സ്റ്റേഡിയം ഇവർ ഒരു ആവേശക്കടൽ ആക്കി മാറ്റും, പാട്ടുകൾ പാടിയും കൈയടിച്ചും ചുവടുകൾ വച്ചും സ്റ്റേഡിയം വിറപ്പിക്കും, മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് കളിക്കാരെ ഉത്തേജിപ്പിക്കും, തീയും പുകയും, മഞ്ഞും, മഴയും സൃഷ്ടിക്കും. ആവേശപ്പോരാട്ടങ്ങൾ ഇവിടെ കലാപങ്ങൾ വരെ സൃഷ്ടിച്ചിട്ടുണ്ട്, ഒരുപാട് ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.. എന്നാൽ അതൊന്നും അവരുടെ ആവേശം അല്ലെങ്കിൽ ജയിക്കുന്നത് കാണാനുള്ള ത്വര ലവലേശം കുറച്ചിട്ടില്ല..
ഇതൊക്കെ തന്നെയാണ് പെറുവിനെ ബോംബൊനെറയിൽ കളിക്കാൻ പേടിപ്പിക്കുന്ന പ്രധാന കാരണം. മത്സരത്തിൽ പരാജയപ്പെടുമോ എന്നത് മാത്രമല്ല ജീവനുവരെ ഭീഷണിയായി അവർ കണക്കു കൂട്ടുന്നു. ആദ്യം ബോംബൊനെറയിൽ കളിക്കണമെന്നുള്ള അർജന്റീനയുടെ അഭ്യർത്ഥന തള്ളുകയും ഫിഫക്ക് പരാതി നൽകുകയും ചെയ്തെങ്കിലും ഫിഫ അർജന്റീനയുടെ ആവശ്യം അംഗീകരിച്ചു.
ഇപ്പോൾ ഒരു പെറു മാധ്യമത്തിൽ അവരുടെ ടീം ഡോക്ടർ വഴി റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്തെന്നാൽ പെറു കളിക്കാർക്കുള്ള വെള്ളവും സോഫ്റ്റ് ഡ്രിങ്ക്സുമെല്ലാം അവർ തന്നെ കൊണ്ടുവരും എന്നാണ്. എന്തായാലും കളിക്കളത്തിൽ ഇറങ്ങുന്നതിനു മുന്നേ തന്നെ കളിക്ക് ചൂട് പിടിച്ചിരിക്കുന്നു. ബോംബൊനെറയിൽ നടക്കുന്ന പെറു അർജന്റീന കളിയുടെ 47,000 ടിക്കറ്റുകൾ വെറും 25 മിനുട്ടുകൾ കൊണ്ടാണ് വിറ്റു തീർന്നത്, ഏതായാലും ബോംബൊനെറ അങ്കത്തിനു തയ്യാറായിക്കഴിഞ്ഞു വിവിധ ക്ലബുകളിൽ നിന്നും താരങ്ങൾ ഇന്നും നാളെയുമായി എത്തിച്ചേരും..
ഇനി എല്ലാ കണ്ണുകളും ലോകകപ്പിൽ പങ്കെടുക്കുന്നതിനായി ഉള്ള അർജന്റീനയുടെയും പെറുവിന്റെയും ജീവൻമരണ പോരാട്ടത്തിനായി ബോംബൊനെറയിലേക്ക്....

Comments
Post a Comment