യോഗ്യത ലഭിക്കാതിരുന്നാല്‍


അവസാനമായി അർജ്ജന്റീന ലോകക്കപ്പിനു യോഗ്യത നേടാതിരുന്നത്‌ 1970ഇൽ ആണു

അന്ന് അവസാന മത്സരത്തിൽ പെറുവിനോട്‌ തോറ്റാണു അർജ്ജന്റീന പുറത്തായത്‌ മത്സരം നടന്നത്‌ അർജന്റീനിയൻ ക്ലബ്‌ ബൊക്ക ജൂനിയേർസിന്റെ ഹോം ഗ്രൗണ്ടായ ലാ ബംബ്രോണയിൽ
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്‌ അടുത്ത മാസം പെറുവിനെതിരെ നടക്കുന്ന നിർണ്ണായക ലോകക്കപ്പ്‌ മത്സരം ബൊക്ക ജൂനിയേർസിന്റെ ഹോം ഗ്രൗണ്ടായ ലാ ബംബ്രോണയിൽ തന്നെ നടത്താൻ ആണു തീരുമാനിച്ചിരിക്കുന്നത്‌
ജയിക്കുക അലെങ്കിൽ മരിക്കുക എന്ന ലക്ഷ്യം മാത്രമെ ഇനി അർജ്ജന്റീനക്ക്‌ മുൻപുള്ളു
നിർണായകാമായ 2 മത്സരങ്ങളിലും നിരവധി അവസരങ്ങൾ ക്രിയേറ്റ്‌ ചെയ്തിട്ടും ആകെ കണ്ടെത്താൻ കഴിഞ്ഞത്‌ വെറും 1 ഗോൾ
2 മത്സരങ്ങളിൽ നിന്ന് ക്രിയേറ്റ്‌ ചെയ്ത 21 ചാൻസുകളിൽ ആകെ സ്ക്കോർ ചെയ്തത്‌ വെറും ഒരെണ്ണം ലോക ഫ്യ്ട്ബോളിലെ ഏറ്റവും മികച്ച അക്രമണ നിരയെന്നു നമ്മൾ അവകാശപ്പെടുന്ന നമ്മുടെ മെസ്സിയും ഇക്കാർഡിയും ഡിബാലയും ഡിമരിയയും എല്ലാം ചേർന്നിട്ടും ലാറ്റിനമരിക്കൻ പോയിന്റ്‌ ടേബിളിലെ അവാസന സ്ഥാനക്കാരായ വെനുസ്വെലെയോടു പോലും നമ്മൾക്ക്‌ ജയിക്കാനായില്ല
എന്താണു അർജ്ജന്റീയുടെ പ്രശ്നം നമ്മളുടെ ടീം ചാൻസുകൾ ക്രിയേറ്റ്‌ ചെയുന്നില്ലെ?? നമ്മുടെ ടീം പൊസിഷൻ കീപ്‌ ചെയുന്നില്ലെ??
എതിരാളികൾ നമ്മുടെ ഡിഫൻസിനെ കാര്യമായി പരീക്ഷിക്കുന്നുണ്ടോ??
പിന്നെ എന്താണു നമ്മൂടെ ടീമിന്റെ കുഴപ്പം ഈ ലോകക്കപ്പിൽ ഏറ്റവും കുറവ്‌ ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നാണു നമ്മുടെ ടീം പക്ഷെ ഏറ്റവും കുറവ്‌ ഗോൾ അടുച്ചതും നമ്മുടെ ടീമാണു
ഇപ്പോൾ നമ്മൾ നൂൽപാലത്തിലാണ് .
ഇനിയുള്ള രണ്ട് കളികൾ ജയിച്ചാൽ നേരിട്ട് യോഗ്യതനേടാം ,
സമനിലയോ പരാജയമോ ആണെങ്കിൽ പ്ലേ ഓഫ് സാധ്യതകൾ പോലും ഇല്ലാതാക്കും,
നമ്മൾ ദുര്ബലർഎന്ന് മുദ്രകുത്തിയ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ വേനസ്വെലക്കെതിരെ ഹോം മാചിൽ സമനില പിടിക്കുക എന്നത് തോൽവിയേക്കാള് വലുതാണ്,
അതുകൊണ്ട് തന്നെ അടുത്ത കളികൾ ഒരിക്കലും ഈസി ആവില്ല,
ജയിക്കുക അല്ലെങ്കിൽ മരിക്കുക അതാണ് ഇപ്പോൾ നമ്മുടെ അവസ്ഥ,
വെനിസ്വെലക്കെതിരെയുള്ള സമാനിലയെ നിർഭാഗ്യം എന്ന് വിളിക്കാൻ പറ്റില്ല, ഗോൾ അടിക്കാൻ മറന്ന നമ്മുടെ താരങ്ങളാണ് ഈ സമാനിലക്ക് ഉത്തരവാദികൾ,
അല്പം ഭാഗ്യം നമ്മുടെ കൂടെ ഉള്ളത് കൊണ്ട് നമ്മൾ ഇപ്പോളും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത് നിൽക്കുന്നു,
മറ്റു ടീമുകളുടെ റിസൽറ്റുകൾ നമുക്ക് അനുകൂലമായി,
അല്ലെങ്കിൽ നമ്മൾ ആറോ ഏഴോ സ്ഥാനത് ആയേനെ,
അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ പിന്നെയൊരു തിരിച്ചു വരവ് നമുക്ക് സാധ്യമാക്കില്ലായിരുന്നു,
ഇനി പെറുവും ഇക്വഡോറും ആണ് നമ്മുടെ എതിരാളികൾ,
ഇനിയുള്ള മത്സരങ്ങൾ പെറുവിനും ഇക്വഡോറിനും അർജന്റീനയെപോലെ നിർണായകമാണ്,
ഇന്നത്തെ മത്സര ഫലം നമുക്ക് നിരാശയാണെങ്കിലും ആശ്വാസിക്കാൻ വകയുണ്ട്,
അടുത്ത രണ്ട് കളികൾ ജയിച്ച് 6 പോയിന്റ് കരസ്ഥമാക്കിയാൽ നേരിട്ട് യോഗ്യത നേടാം,
റഷ്യയിൽ നടക്കുന്ന ലോകകപ്പ് മാമാംഗത്തിൽ അര്ജെന്റിന ഉണ്ടാകില്ല എന്ന് ആലോചിക്കാൻ പോലും നമുക്ക് പറ്റില്ല,
ഇനിയുള്ള എതെങ്കിലും മത്സരങ്ങളിൽ തോൽ വി നേരിട്ടാൽ അർജ്ജന്റീയുടെ കൊടി റഷ്യയിൽ പാറില്ല
നമ്മുടെ നാട്ടിൻ പുറങ്ങളിൽ മെസ്സിയുടെയും ഡിബാലയുടെയും ചിത്രങ്ങൾ ഉള്ള ഫ്ലക്സ്‌ ബോർഡുകൾ ഉയരില്ല
നമ്മളാരും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ആ ഒരു അവസ്ഥ നടക്കലെ എന്ന് പ്രാർഥിക്കാം
റഷ്യയിൽ ആ നീലയും വെള്ളയും കൊടി ഉയാരാനായി നമ്മുക്ക്‌ പ്രാർഥിക്കാം
വാമോസ്‌ അർജ്ജന്റീന

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ