കാമുകനൊപ്പം പോകാൻ മുറവിളികൂട്ടുന്നത് അമ്മയായ പെണ്ണ്
കാമുകനൊപ്പം പോകാൻ മുറവിളികൂട്ടുന്നത് അമ്മയായ പെണ്ണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ നിത്യകാഴ്ചആയി മാറിയിരിക്കുന്നു നമ്മുടെ പുതുതലമുറയുടെ ഇത്തരംപ്രവണതകള്‍ അങ്ങനെ വെറുതെ തള്ളിക്കളയാന്‍ ആകില്ല കാരണം ഇതിപ്പോള്‍ തുടര്‍കഥയാകുന്നു സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പരിശോധിക്കാം
രക്ഷിതാക്കള്‍ക്കൊപ്പം നഗരത്തില്‍ വസ്ത്രം വാങ്ങാന്‍ വന്ന പെണ്‍കുട്ടി വിവാഹത്തിന് തലേദിവസം കാമുകനോടൊപ്പം ഒളിച്ചോടി വിവാഹമണ്ഡപത്തില്‍ അബോധാവസ്ഥ നടിച്ച വധുവിനെ ആസ്പത്രിയിലെത്തിച്ചപ്പോള്‍ കാമുകനോടൊപ്പം സ്ഥലം വിട്ടു. മിസ്സ്ഡ് കോളിലൂടെ പരിചയപ്പെട്ട് നാടുവിട്ട പതിനേഴുകാരിയായ പെണ്‍കുട്ടി മദ്ധ്യവയസ്‌കനായ കമുകനെക്കണ്ട് ബോധംകെട്ടുവീണു.മുകളില്‍ വായിച്ചത് കഴിഞ്ഞ കുറേദിനങ്ങളിലെ പത്രവാര്‍ത്തകളാണ്. ഒളിച്ചോട്ടവാര്‍ത്ത ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ചുപോകുന്നവര്‍, വൃദ്ധരായ മാതാപിതാക്കളേയും ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും ഒഴിവാക്കി പണ്ടവും പണവുമായി കടന്നുകളയുന്നവര്‍, ഭര്‍ത്താവ് വരാനിരിക്കെ അദ്ദേഹത്തിന്റെ അനുജന്റെ കൂടെയോ അനന്തരവന്റെ കൂടെയോ പുതിയ തീരംതേടി പോകുന്നവര്‍ തുടങ്ങി പതിനാലും പതിനഞ്ചും വയസ്സുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ മക്കളും മരുമക്കളുമുള്ള നാല്‍പ്പത് കഴിഞ്ഞ മദ്ധ്യവയസ്‌ക വരെ ഒളിച്ചോടുന്ന വാര്‍ത്തകളാണ് ഇന്നിപ്പോള്‍ നിത്യേന മാധ്യമങ്ങളില്‍ നിറഞ്ഞുകാണുന്നത്. അതുകൊണ്ടുതന്നെ ഒളിച്ചോട്ടം ഇപ്പോള്‍ അപ്രസക്തമായ വാര്‍ത്തയായി മാറിയിരിക്കുന്നു. ദിവസേന നാം പത്രത്താളുകളില്‍ കുറേ വാര്‍ത്തകള്‍ വായിച്ച് ഓര്‍മ്മയുടെ തുരുത്തിലേക്ക് വലിച്ചെറിയുന്നവയുടെ കൂട്ടത്തില്‍ ഈ വാര്‍ത്തയും അകപ്പെട്ടു.
Comments
Post a Comment